മസാജിനും സ്പായ്ക്കും ക്ഷണിച്ച് പണം തട്ടുന്ന കെണി, ഏഷ്യന്‍ സംഘം അറസ്റ്റിലായി

മസാജിനും സ്പായ്ക്കും ക്ഷണിച്ച് പണം തട്ടുന്ന കെണി, ഏഷ്യന്‍ സംഘം അറസ്റ്റിലായി

ഷാർജ: സ്പാ, മസാജ് സേവനങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി വഞ്ചിച്ച് പണം കൊളളയടിക്കുന്ന സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഷാർജ റോളയില്‍ പിടിയിലായത്. മസാജ് -സ്പാ വ്യാജ ബിസിനസ് കാർഡുകള്‍ വിതരണം ചെയ്ത് ആളുകളെ ആകർഷിച്ച് നേരത്തെ നിശ്ചയിച്ചുറപ്പിച്ച ഇവരുടെ കേന്ദ്രങ്ങളിലെത്തിക്കും. അവിടെ വച്ച് പണവും വിലപ്പെട്ട സാധനങ്ങളും കത്തി കാട്ടിയും മറ്റും ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയാണ് സംഘത്തിന്‍റെ രീതി. പലരും മാനക്കേട് ഭയന്നും പേടിച്ചും പണം കൊടുക്കുകയും വിവരം പോലീസില്‍ അറിയിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇത് കൂടുതല്‍ തട്ടിപ്പ് നടത്താന്‍ ഇവർക്ക് പോത്സാഹനമായി.


തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഇത്തരത്തിലുളള കുറ്റങ്ങള്‍ നടത്തുന്നവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് ഷാർജ പോലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണല്‍ ഒമർ അബു സഊദ് പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.