കാസര്‍കോട്: കാറില്‍ ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ പിടിയില്‍. കാസര്‍കോട് നീലേശ്വരത്താണ് ഇവര്‍ പിടിയിലായത്. 30 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. മുഹമ്മദ് അജ്മല്‍, അന്‍സില്‍, മുഹമ്മദ് ഫൈജാസ് എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീഹരി കെ.പി, സബ് ഇന്‍സ്പെക്ടര്‍ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസവും കാസര്‍കോട് മയക്കു മരുന്നുമായി നാല് പേര്‍ പിടിയിലായിരുന്നു. നീലേശ്വരത്ത് കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കളുമായി കണ്ണൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 25 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തിരുന്നു.