വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലും അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്). വെള്ളിയാഴ്ച യു.എസ്.സി.ഐ.എസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.
അടുത്തിടെ ചൈനയുമായിട്ടുണ്ടായ രൂക്ഷമായ തര്‍ക്കമാണ് ഇത്തരമൊരു നയം യുഎസ് കൈകൊള്ളാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് സൂചന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും മറ്റു ഏകാധിപത്യ പാര്‍ട്ടികളുമായും ബന്ധമുള്ളവര്‍ക്ക് പൗരത്വം എങ്ങനെ നിഷേധിക്കാമെന്നത് യു.എസ്.സി.ഐ.എസ് മാര്‍ഗനിര്‍ദേശത്തില്‍ വിശദമാക്കിയിട്ടുണ്ട്.
ചൈനയെ നേരിടുന്നതിന് യുഎസ് സര്‍ക്കാര്‍ ദീര്‍ഘകാല നയം നടപ്പാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.