പേവിഷബാധയേറ്റ അതിഥി തൊഴിലാളി ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി; കോട്ടയത്ത് ജാഗ്രതാ നിര്‍ദേശം

പേവിഷബാധയേറ്റ അതിഥി തൊഴിലാളി ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി; കോട്ടയത്ത് ജാഗ്രതാ നിര്‍ദേശം

കോട്ടയം: പേവിഷബാധയേറ്റ അതിഥി തൊഴിലാളി അർദ്ധരാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇറങ്ങിയോടി. ഇന്നലെ രാത്രി 12:30 നാണ് സംഭവം. പാേലീസ് ജില്ലയിൽ ജാഗ്രത നിർദേശം നൽകിയുട്ടുണ്ട്. 

നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ(39) ഇന്നലെ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. ശേഷം അവിടെനിന്ന് വിദഗ്‌ധ പരിശോധനക്കായി മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. 

അവിടെ വച്ച് പേവിഷബാധ സ്ഥിരീകരിച്ചു. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ ആയിരുന്ന യുവാവിനെ സംക്രമണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അവിടെ നിന്നും യുവാവ് സുഹൃത്തുക്കൾക്കൊപ്പം കടന്നുകളയുകയായിരുന്നു. പോലീസ് യുവാവിനായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.