ഫുജൈറ: എണ്ണ ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പെട്ടയാളെ രക്ഷ്പപെടുത്തി. ഫുജൈറ പോലീസും നാഷണല്‍ സേർച്ച് ആന്‍റ് റെസ്ക്യൂവും ഒരുമിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് ഏഷ്യന്‍ സ്വദേശിയെ രക്ഷപ്പെടുത്തിയത്. അല്‍ ബിത്നയിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റയാളെ ഹെലികോപ്റ്ററിലാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പിന്നീട് ഫുജൈറ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഷെയ്ഖ് മക്തൂം സ്ട്രീറ്റിലെ അല്‍ ബിത്നയില്‍ നിന്ന് അല്‍ ഫർഫർ റൗണ്ട് എബൗട്ടിലേക്കുളള ദിശയില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു.