തിളയ്ക്കുന്ന ടാര്‍ ഒഴിച്ച് വഴി യാത്രക്കാരെ പൊള്ളിച്ചു; നടുക്കുന്ന സംഭവം കൊച്ചി നഗരത്തില്‍

തിളയ്ക്കുന്ന ടാര്‍ ഒഴിച്ച് വഴി യാത്രക്കാരെ പൊള്ളിച്ചു; നടുക്കുന്ന സംഭവം കൊച്ചി നഗരത്തില്‍

കൊച്ചി: റോഡിലെ അറ്റകുറ്റപ്പണിക്കാര്‍ വഴി യാത്രക്കാരെ ടാര്‍ ഒഴിച്ച് പൊള്ളിച്ചു. എറണാകുളം ചെലവന്നൂര്‍ റോഡിലാണ് സംഭവം. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ചിലവന്നൂര്‍ റോഡില്‍ കുഴി അടയ്ക്കുന്ന ജോലിക്കാരനാണ് തിളച്ച ടാര്‍ ഒഴിച്ചത്. മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരന്‍ ടാര്‍ ഒഴിച്ചതെന്ന് യുവാക്കള്‍ പറയുന്നു.

ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കള്‍ പറയുന്നു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊള്ളലേറ്റ വിനോദ് വര്‍ഗീസ് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.