അമ്മയായ യുവതിക്ക് നീതി കൊടുത്ത കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രോ ലൈഫ് അപ്പോസ്തലേറ്റ്

അമ്മയായ യുവതിക്ക് നീതി കൊടുത്ത കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രോ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: പ്രസവത്താേടനുബന്ധിച്ചു മുടങ്ങിപ്പോയ ബിഎഡ് പഠനം തുടരാൻ യുവതിക്ക് അവസരം നൽകിയ ഹൈക്കോടതി വിധിയെ സ്വഗതം ചെയ്ത് പ്രോ ലൈഫ് അപ്പോസ്തലേറ്റ്.

പഠനത്തേക്കാളും ജോലിയേക്കാളും ഉദരത്തിലേ കുഞ്ഞിന്റെ ജീവന് പ്രാധാന്യം നൽകിയ അമ്മയ്ക്ക് തുടർന്ന് പഠിക്കാൻ അവസരം നൽകിയ കോടതിയുടെ ഉത്തരവ് മാതൃത്വത്തിന്റെ മഹനീയത വ്യക്തമാക്കുന്നതാണെന്ന് പ്രോ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. 

ജോലി നോക്കുന്ന യുവതിയായ അമ്മയെ നിയമ സംവിധാനവും സമൂഹവും പിന്തുണയ്ക്കണമെന്ന കോടതി വിധി ജോലി ചെയ്യുന്ന അമ്മമാർക്ക് പൊതു സമൂഹത്തിന്റെ പിന്തുണ ലഭിക്കുവാൻ സഹായകമാണെന്ന് സാബു ജോസ് പറഞ്ഞു.

കോഴ്സിന്റെ സ്കീമും കാലവധിയും മാറിയെങ്കിലും ഹർജിക്കാരിക്ക് പഴയ സ്കീം പ്രകാരം തന്നെ പരീക്ഷയെഴുതാൻ അനുവദിക്കാമെന്നാണ് കോടതി വിധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.