യുഎഇയില്‍ മഴ മുന്നറിയിപ്പ്, ഡാമുകള്‍ തുറന്നു

യുഎഇയില്‍ മഴ മുന്നറിയിപ്പ്, ഡാമുകള്‍ തുറന്നു

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വരും ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ശക്തമായ മഴ പെയ്തേക്കുമെന്ന പ്രവചനത്തെ തുടർന്ന് മുന്നൊരുക്കമെന്ന രീതിയില്‍ രാജ്യത്തെ ഡാമുകള്‍ തുറന്നു. മുന്‍കരുതലായി അധിക ജലം തുറന്നുവിടുകയെന്നുളളതാണ് ഡാമുകള്‍ തുറന്നതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. 

ഇനിയും മഴ പെയ്യുകയാണെങ്കില്‍ ജലം സംഭരിക്കാന്‍ ഡാമുകളെ സജ്ജമാക്കുകയാണ് ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു. ഷട്ടറുകള്‍ തുറക്കുന്നതോടെ വാദികളിലും താഴ്വരകളിലും ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ബുറായ, ഷൗക്ക, ബുറാക്ക്, സിഫ്നി എന്നീ അണക്കെട്ടുകളിലെ ഷട്ടറുകളാണ് ഉയർത്തിയത്.

ന്യൂനമർദ്ദത്തെ തുടർന്ന് ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാജ്യത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്തിടെയുണ്ടായ ശക്തമായ മഴയില്‍ ഫുജൈറ, റാസല്‍ ഖൈമ, ഷാർജ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടമുണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.