എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം; കുത്തേറ്റത് ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം; കുത്തേറ്റത് ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ

ന്യൂയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ പ്രഭാഷണം നടത്താനിരിക്കെയാണ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സല്‍മാന്‍ റുഷ്ദി പങ്കെടുത്ത പരിപാടി നടന്ന വേദിയിലേക്ക് ഒരാള്‍ ഇരച്ചുകയറുകയായിരുന്നു. ഇയാള്‍ സല്‍മാന്‍ റുഷ്ദിയെ കത്തി കൊണ്ട് അക്രമി കുത്തുകയായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കുത്തേറ്റ ഉടന്‍ സല്‍മാന്‍ റുഷ്ദി നിലത്ത് വീണു.

മുന്‍പ് നിരവധി തവണ വധഭീഷണി നേരിട്ട എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം മതനിന്ദ ആരോപിച്ച് 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരുന്നു. സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം. ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലാണ് താമസം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.