കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തു തുടങ്ങി. കാഷ്വല്‍ വിഭാഗത്തിനാണ് ശമ്പളം ലഭിച്ചു തുടങ്ങിയത്. മറ്റു ജീവനക്കാരുടെ ശമ്പളം രണ്ടു ദിവസങ്ങളിലായി കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ വരുമാനം ഉപയോഗിച്ച് മാത്രം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാവില്ലെന്നും സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തും. അംഗീകൃത തൊഴിലാളി സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനോട് ട്രേഡ് യൂണിയനുകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല.

പല നിര്‍ദ്ദേശങ്ങളും നടപ്പിലാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശമ്പളക്കാര്യത്തില്‍ ഉള്‍പ്പെടെ സ്ഥായിയായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. ധനവകുപ്പ് നല്‍കിയ 20 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയെങ്കിലും ഇതില്‍ 15 കോടിയും ഇന്ധന കമ്പനികളുടെ കുടിശിക തീര്‍ക്കാന്‍ അടച്ചു. ബാക്കിയുണ്ടായിരുന്ന തുകയാണ് വിതരണം ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.