ദുബായ്: യുഎഇയില്‍ ഇന്ന് 800 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 776 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18930 ആണ് സജീവ കോവിഡ് കേസുകള്‍.226,570 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 800 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 1,003,929 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 982,660 പേർ രോഗമുക്തി നേടി. 2,339 പേരാണ് മരിച്ചത്. 179.9 ദശലക്ഷം കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുളളത്.