എഡിജിപി മനോജ് എബ്രഹാം അടക്കം 12 ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

എഡിജിപി മനോജ് എബ്രഹാം അടക്കം 12 ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹരായി. വിജിലന്‍സ് മേധവി എഡിജിപി മനോജ് എബ്രാഹമിന് രാഷ്ട്രപതിയുടെ മെഡലുണ്ട്.

കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിനും സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കുര്യാക്കോസ് വി.യു, പി.എ മുഹമ്മദ് ആരിഫ്, സുബ്രമണ്യന്‍ ടി.കെ, സജീവന്‍ പി.സി, സജീവ് കെ.കെ, അജയകുമാര്‍ വി നായര്‍, പ്രേംരാജന്‍ ടി.പി, അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ.വി, ഹരിപ്രസാദ് എം.കെ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.