പാലക്കാട്: സിപിഐഎം പ്രാദേശിക നേതാവിനെ രണ്ടംഗ സംഘം വെട്ടിക്കൊന്നു. മരുത റോഡ് ലോക്കല്‍ കമ്മറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ഇന്ന് രാത്രി 9.15ഓടെയായിരുന്നു സംഭവം.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഷാജഹാന് ആര്‍എസ്എസിന്റെ വധഭീഷണി ഉണ്ടായിരുന്നുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്. കൊലപാതകത്തിനു പിന്നില്‍ ലഹരി മാഫിയ ആണെന്നും പറയുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ഷാജഹാന്‍ കൊല്ലപ്പെട്ടത് സിപിഐയും എമ്മും തമ്മിലുള്ള സംഘട്ടനം മൂലമെന്നാണ് ബിജെപി ആരോപണം. രണ്ടു വിഭാഗം തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. കൊലപാതകത്തെ അപലപിക്കുന്നു. കൊലപാതകം ബിജെപിയുടെയോ, ആര്‍എസ്എസിന്റെയോ തലയില്‍ കെട്ടി വെക്കാനുള്ള മലമ്പുഴ എംഎല്‍എയുടെ ശ്രമം അംഗീകരിക്കാനാവില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.