കൊച്ചി: യാത്രക്കാര്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ 'ഫ്രീഡം ടു ട്രാവല്‍ ഓഫര്‍' ഒരുക്കി കൊച്ചി മെട്രോ. ഇന്ന് കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോയുടെ ഈ ഓഫർ. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ രാത്രി 11 മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യൂആര്‍ ടിക്കറ്റുകള്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.
75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സൈക്ലത്തോൺ, വൈറ്റില സ്റ്റേഷനിൽ ഫ്രീഡം മ്യൂസിക് നൈറ്റ് തുടങ്ങി നിരവധി പരിപാടികളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്.