കൊച്ചി: സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയാഘോഷത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-ന് 'ഫ്രീഡം ടു ട്രാവല്‍ ഓഫര്‍' ഒരുക്കി കൊച്ചി മെട്രോ. ഇന്ന് കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആര്‍എല്‍ സ്വാതന്ത്ര്യദിന സമ്മാനമായി യാത്രക്കാര്‍ക്ക് നല്‍കുന്നത്.
ഇന്ന് രാവിലെ ആറ് മുതല്‍ രാത്രി പതിനൊന്ന് വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും വെറും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യൂആര്‍ ടിക്കറ്റുകള്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സന്തോഷം യാത്രക്കാരുമായി പങ്കിടാനാണ് വമ്പന്‍ ഇളവ് ഇളവ് പ്രഖ്യാപിച്ചതെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.