ഫിഫ വിലക്ക്: ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ അനിശ്ചിതത്വത്തില്‍

ഫിഫ വിലക്ക്: ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ അനിശ്ചിതത്വത്തില്‍

കൊച്ചി: ഫിഫ വിലക്ക് വന്നതോടെ യുഎഇയില്‍ പ്ലാന്‍ ചെയ്തിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ മല്‍സരങ്ങള്‍ നടക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ക്ലബുകളുമായി സഹകരിക്കരുതെന്ന് ഫിഫ അംഗ രാജ്യങ്ങള്‍ക്ക് കത്തെഴുതിയതാണ് പ്രതിസന്ധിക്ക് കാരണം. നിര്‍ദേശം മറികടന്ന് ബ്ലാസ്‌റ്റേഴ്‌സുമായി കളിച്ചാല്‍ ആ ക്ലബുകള്‍ക്ക് ഫിഫയുടെ വിലക്ക് വരും.

നാളെയാണ് യുഎഇയിലേക്ക് യാത്ര തിരിക്കാന്‍ പദ്ധതിയിട്ടിരുന്നത്. യുഎഇയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് പോകും എങ്കിലും അവര്‍ക്ക് നേരത്തെ നിശ്ചയിച്ച മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദുബായില്‍ പോയി രണ്ടാഴ്ച്ച പരിശീലനം നടത്തി തിരിച്ചു വരികയെന്ന തീരുമാനത്തിലേക്ക് ടീം ചിലപ്പോള്‍ എത്തിയേക്കും.

അതേസമയം, ഫിഫയ്ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി ഇന്ത്യയ്ക്ക് വിലക്ക് ലഭിക്കാന്‍ കാരണമാക്കിയത് മുന്‍ എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ ഇടപെടലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രഫുല്‍ പട്ടേലിനെതിരേ ഫുട്‌ബോള്‍ ആരാധകരില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെയാണ് ഇന്ത്യയെ ഫിഫ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.