റിയാദ്: സൗദി അറേബ്യയില്‍ ചെറുവിമാനം തകർന്നവീണ് പൈലറ്റ് മരിച്ചു. ചൊവ്വാഴ്ച തുമാമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന ഉടനെ വിമാനം തകരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അറിയിച്ചു.
സൗദി ഏവിയേഷന്‍ ക്ലബിന്‍റെ വിവിധ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളമാണ് തുമാമ. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 29 കിലോമീറ്റർ അകലെയാണ് തുമാമ.