ദുബായ്: ജോയ് ആലുക്കാസിന്റെ നേതൃത്വത്തിൽ 127ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ലത്തീഫ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷൻ സെന്ററിലായിരുന്നു ക്യാമ്പ്. രക്തം നൽകൂ,
ജീവൻ രക്ഷിക്കുന്ന എന്ന സന്ദേശവുമായി വിവിധ രാജ്യങ്ങളിൽ ജോയ് ആലുക്കാസ് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. 2005 ലാണ് ബ്ലഡ് ഡൊണേഷന്‍ ഫോറം രൂപീകൃതമായത്. രക്തം ദാനം ചെയ്യുക, ഹീറോ ആവുകയെന്നുളളതാണ് ഫോറത്തിന്റെ ആപ്തവാക്യം. 17 വർഷത്തിനിടെ 127 രക്തദാന ക്യാംപുകളാണ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജിസിസിയിലെ വിവിധ രാജ്യങ്ങളില്‍ നടത്തിയത്.