അബുദബി: വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് 162 ഡ്രൈവർമാർക്ക് പിഴ ചുമത്തിയെന്ന് അബുദബി പോലീസ്. 1000 ദിർഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്‍റുമാണ് ചുമത്തിയിട്ടുളളത്. വിവിധ റോഡുകളിലെ ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പോലീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പാരിസ്ഥിതിക സുരക്ഷയും പൊതുജനാരോഗ്യവും കണക്കിലെടുത്ത് ഇത്തരത്തിലുളള പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അബുദബി പോലീസ് പൊതുജനങ്ങള്‍ക്ക് നിർദ്ദേശം നല്കി. വാഹനയാത്രക്കാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഇത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കാന്‍ നിരന്തരമായ ബോധവല്‍ക്കരവണവും ജാഗ്രതയും പോലീസിന്‍റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും അബുദബി പോലീസ് അറിയിച്ചു.