യുഎഇ: യുഎഇയില്‍ ഇന്നലെ 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 640 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 19,271 ആണ് സജീവ കോവിഡ് കേസുകള്‍. 163,744 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1,010,399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 988,787 പേർ രോഗമുക്തി നേടി. 2341 പേരാണ് മരിച്ചത്.