ദുബായ്: എമിറേറ്റില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി ദുബായ് പോലീസ്. ദുബായ് അല്‍ റഫ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇങ്ങനെയൊരാളെ കാണാനില്ലെന്നുളള പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം ദുബായ് ജനറല്‍ ഡിപാർട്മെന്‍റ് ഓഫ് ഫോറന്‍സിന് ആന്‍റ് സയന്‍സസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇയാളെകുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവർ (04)901 എന്ന ദുബായ് പോലീസിന്‍റെ കാള്‍ സെന്‍റർ നമ്പറിലേക്ക് വിളിച്ചറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.