യുഎഇയില്‍ അന്തരീക്ഷ ഈ‍ർപ്പം വർദ്ധിക്കും, മഴയ്ക്കും സാധ്യത

യുഎഇയില്‍ അന്തരീക്ഷ ഈ‍ർപ്പം വർദ്ധിക്കും, മഴയ്ക്കും സാധ്യത

യുഎഇ: യുഎഇയില്‍ അന്തരീക്ഷ ഈർപ്പം വർദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. പൊടിക്കാറ്റും വീശും. കിഴക്കന്‍ - തെക്കന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ പെയ്യാനും സാധ്യതയുണ്ട്. അബുദബിയില്‍ അന്തരീക്ഷ ഈർപ്പം 80 ശതമാനവും ദുബായില്‍ 65 ശതമാനവുമായിരിക്കും. 41 ഡിഗ്രി സെല്‍ഷ്യസ് വരെ അബുദബിയില്‍ താപനില ഉയരുമെങ്കില്‍ ദുബായില്‍ 43 വരെയെത്തുമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.