ഗ്ലോബല്‍ വില്ലേജ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ 10 ശതമാനം ഇളവ്

ഗ്ലോബല്‍ വില്ലേജ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ 10 ശതമാനം ഇളവ്

ദുബായ്: ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് പതിപ്പ് ഒക്ടോബർ 25 ന് ആരംഭിക്കാനിരിക്കെ ടിക്കറ്റ് നിരക്കില്‍ പുതിയ രീതികള്‍ പ്രഖ്യാപിച്ച് അധികൃതർ. ഞായർ മുതല്‍ വ്യാഴം വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടിക്കറ്റുകളും പൊതു അവധി ദിനങ്ങളും വാരാന്ത്യ അവധി ദിനങ്ങളിലും ഉള്‍പ്പടെ ഉപയോഗിക്കാനാകുന്ന ടിക്കറ്റുകളും ഇത്തവണ സന്ദർശകർക്ക് ലഭിക്കും. ഞായർ മുതല്‍ വ്യാഴം വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാല്യൂ ടിക്കറ്റിന് 18 ദിർഹമാണ് നിരക്ക്.

വാരാന്ത്യ അവധി ദിനങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന എനിഡേ ടിക്കറ്റിന് 25 ദിർഹം നല്‍കണം. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം ഇളവും നല്‍കുന്നുണ്ട്. സന്ദർശകർക്ക് പുതുമകള്‍ ഒരുക്കിയാകും ഇത്തവണത്തെ സീസണ്‍ എത്തുകയെന്നും ഗ്ലോബല്‍ വില്ലേജ് അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.