ദുബായ്: യുഎഇയില്‍ ഇന്ന് 545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 657 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 237169 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 10,13,331 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 992016 പേരാണ് രോഗമുക്തി നേടിയത്. 2341 പേരാണ് മരിച്ചത്.