ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഉദ്ഘാടന മല്‍സരത്തില്‍ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം. ശ്രീലങ്കയെ എട്ടു വിക്കറ്റിനാണ് അവര്‍ തോല്‍പ്പിച്ചത്. 106 റണ്‍സിന്റെ വിജയലക്ഷ്യം വെറും 10.2 ഓവറില്‍ മറികടന്നു. സ്‌കോര്‍: ശ്രീലങ്ക 105 ഓള്‍ഔട്ട്, അഫ്ഗാനിസ്ഥാന്‍ 106-2.
അപ്രതീക്ഷിത തകര്‍ച്ചയാണ് ആദ്യം ബാറ്റു ചെയ്ത ലങ്കയ്ക്ക് നേരിടേണ്ടി വന്നത്. ആദ്യ ഓവറില്‍ ഫസലഖ് ഫറൂഖിയുടെ മുന്നില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ലങ്കയ്ക്ക് പിന്നീട് ഒരിക്കല്‍പോലും ട്രാക്കിലെത്താന്‍ സാധിച്ചില്ല. 29 പന്തില്‍ 38 റണ്‍സെടുത്ത് തകര്‍ത്തു കളിച്ച ബാനുക രാജപക്‌സെ റണ്ണൗട്ടായതോടെ ലങ്കയുടെ പതനം പൂര്‍ത്തിയായി.
വെറും മൂന്നുപേര്‍ മാത്രമാണ് ദ്വീപുകാരുടെ ഇന്നിംഗ്‌സില്‍ രണ്ടക്കം കടന്നത്. ഒരുഘട്ടത്തില്‍ രണ്ടോവറില്‍ അഞ്ചു റണ്‍സിന് മൂന്നു വിക്കറ്റെന്ന നിലയിലായിരുന്നു അവര്‍. ഫറൂഖി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി, മുജീബ് ഉള്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അടുത്ത മല്‍സരത്തില്‍ ബംഗ്ലാദേശിനെ തതോല്‍പ്പിച്ചാലും ലങ്കയ്ക്ക് സെമി ഉറപ്പിക്കാനാകില്ല.