മലനിരകളില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി റാസല്‍ഖൈമ പോലീസ്

മലനിരകളില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി റാസല്‍ഖൈമ പോലീസ്

റാസല്‍ഖൈമ: മലനിരകളില്‍ കുടുങ്ങിയ 5 ഏഷ്യന്‍ സ്വദേശികളെ രക്ഷപ്പെടുത്തി റാസല്‍ഖൈമ പോലീസ്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്.ഖാദ താഴ്വരയില്‍ കുടുങ്ങിയവരെയാണ് രക്ഷപ്പെടുത്തിയത്.

വാദി അല്‍ ഖുദ്ദ മേഖലയിലെ പർവതപ്രദേശത്ത് നിന്ന് ആളുകളെ കാണാതായതായാണ് ആദ്യം വിവരം ലഭിച്ചതെന്ന് റാസൽഖൈമ പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ ഡോ. യൂസഫ് സലേം ബിൻ യാക്കൂബ് പറഞ്ഞു.ഉടന്‍ തന്നെ രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചു. മിനിറ്റുകള്‍ക്കുളളില്‍ തന്നെ ഇവരെ കണ്ടെത്താനായതായും അദ്ദേഹം അറിയിച്ചു.

രക്ഷിച്ച ഉടനെ ഇവർക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. അനാരോഗ്യം അനുഭവപ്പെട്ടതിനാല്‍ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.ഇയാളുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തി കരമാണ്. കടുത്ത ചൂടില്‍ മലകയറ്റമുള്‍പ്പടെയുളള സാഹസിക പ്രവർത്തനങ്ങളില് നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം താമസക്കാരോട് അഭ്യർത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.