യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 500 ല്‍ താഴെയെത്തി

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 500 ല്‍ താഴെയെത്തി

ദുബായ്: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നു. 260,132 പരിശോധനകള്‍ നടത്തിയപ്പോള്‍ 481 പേരില്‍ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും 500 ല്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. 

540 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 18,640 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 1,015,879 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 994898 പേർ രോഗമുക്തി നേടി. 2341 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.