മെല്‍ബണ്‍: പ്രശസ്ത പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിങ് ഓസ്‌ട്രേലിയയിലെ മെല്‍ബണിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മൈ ടേണ്‍ എന്ന ആല്‍ബത്തിലെ 'തേരേ ബിനാ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു നിര്‍വെയര്‍ സിങ്്.
നിയന്ത്രണം വിട്ട ഒരു കാര്‍ ജീപ്പിലിടിക്കുകയും ഈ ജീപ്പ് നിര്‍വെയര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ പാഞ്ഞു കയറുകയുമായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടിയുടെ ശക്തിയില്‍ നിര്‍വെയര്‍ സിങ് സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
നിര്‍വെയറിന്റെ മരണം മെല്‍ബണിലെ ഇന്ത്യന്‍ സമൂഹത്തെയാകെ ദുഖത്തിലാഴ്ത്തി. ഫെറാറി ഡ്രീം, ഹിക്ക് തോക് കേ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റുപ്രധാന ഗാനങ്ങള്‍. ഇതില്‍ ഹിക്ക് തോക് കേ ഗുര്‍ലേ അക്തറുമായി ചേര്‍ന്നാണ് നിര്‍മ്മിച്ചത്.