കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തി. ഒഐസിസി ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട് മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ സുധീർ മൊട്ടമ്മലിന്, മെമ്പർഷിപ്പ് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ഒഐസിസി ജനറൽ സെക്രട്ടറി ബി എസ് പിള്ള, ഷെറിൻ കൊട്ടാരത്തിലിനും, സെക്രട്ടറി എം എ നിസാം, സുരേന്ദ്രൻ എളയാവൂരിനും മെമ്പർഷിപ്പ് കൈമാറി. ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ, രാജീവ് നാടുവിലേമുറി, ലിപിൻ മുഴക്കുന്ന്, ജോബി ആലക്കോട് എന്നിവർ ആശംസകൾ നേർന്നു് സംസാരിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള നിരവധി പ്രവർത്തകർ തദവസരത്തിൽ ഒഐസിസി മെമ്പർഷിപ്പ് സ്വീകരിച്ചു. ഒഐസിസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ അവലോകനം ജിംസൺ മാത്യു നടത്തി.
ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതവും ട്രെഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.
ഇബ്രാഹിം പി കെ ചടങ്ങുകൾ നിയന്ത്രിച്ചു .