കുഞ്ഞുമായി പട്ടം പറത്തി ദുബായ് രാജകുമാരന്‍

കുഞ്ഞുമായി പട്ടം പറത്തി ദുബായ് രാജകുമാരന്‍

ദുബായ്: അവധിക്കാലമാഘോഷിക്കാന്‍ കുടുംബമായി യൂറോപ്പിലാണ് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അവധിക്കാലത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട് ഷെയ്ഖ് ഹംദാന്‍.

ഓർമ്മകളെ തിരികെപിടിച്ച് പട്ടം പറത്തല്‍ എന്ന ക്യാപ്ഷനോടെ,കുഞ്ഞുമായി പട്ടം പറത്തുന്ന ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമൊടുവില്‍ ഹംദാന്‍ പങ്കുവച്ചിരിക്കുന്നത്. ഒരു മണിക്കൂറിനകം തന്നെ 72,000 ലധികം പേരാണ് ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 14.6 ദശലക്ഷം ഫോളോവേഴ്സുണ്ട് ദുബായ് കിരീടാവകാശിക്ക്.

https://www.instagram.com/p/CiAfcm2Na0o/?igshid=MDJmNzVkMjY=https://www.instagram.com/p/CiAfcm2Na0o/?igshid=MDJmNzVkMjY=

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.