ഫോക്കിൻ്റെ ഓണാഘോഷം വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കും

ഫോക്കിൻ്റെ ഓണാഘോഷം വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ  ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ് അസോസിയേഷൻ്റെ (ഫോക്ക്) ഓണാഘോഷ പരിപാടികൾ വെള്ളിയാഴ്ച രാവിലെ 10ന് ആരംഭിക്കും. മംഗഫ് അൽനജാത് സ്കൂൾ ആഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഓണപ്പൂക്കളം, ഓണക്കളികൾ, ഓണസദ്യ, ഗാനമേള തുടങ്ങിയവയാണ് ഓണാഘോഷ പരിപാടികളിലെ മുഖ്യ ഇനങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.