ജെഇഇ അഡ്വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മൂന്നാം റാങ്ക് മലയാളിയ്ക്ക്

ജെഇഇ അഡ്വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മൂന്നാം റാങ്ക് മലയാളിയ്ക്ക്

മുംബൈ: ജെഇഇ അഡ്വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്നാം റാങ്ക് മലയാളിയ്ക്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിലാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മുംബൈ സ്വദേശി ആർ.കെ ശിശിറിനാണ് ഒന്നാം റാങ്ക്. ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡിന്റെ ഫലം മുംബൈ ഐഐടിയാണ് പ്രഖ്യാപിച്ചത്.

jeeadv.ac.in ൽ സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റില്‍ കയറി റിസൾട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ഫലം അറിയാന്‍ സാധിക്കും. നാളെ മുതല്‍ പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങ് തുടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.