കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെൻ്റ് പുനര്യൈക വാർഷികവും ഓണാഘോഷവും നടത്തി

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെൻ്റ് പുനര്യൈക വാർഷികവും ഓണാഘോഷവും നടത്തി

കുവൈറ്റ്‌ സിറ്റി: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെൻ്റ് ( കെ എം ആർ എം.) 92 മത്  പുനരൈക്യ വാർഷികവും ഓണാഘോഷവും നടത്തി.

കെ. എം. ആർ. എം. പ്രസിഡന്റ് ജോസഫ് കെ ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആത്മീയ ഉപദേഷ്ടാവ് ഫാ. ജോൺ തുണ്ടിയത്ത് ആമുഖ പ്രഭാഷണവും  നടത്തി.



സെക്രട്ടറി മാത്യു കോശി സ്വാഗതവും, ട്രഷറർ ജിമ്മി എബ്രഹാം നന്ദിയും പറഞ്ഞു. ബിനു എബ്രഹാം, തോമസ് ജോൺ, ജോസ് വർഗ്ഗീസ്, ജിബി എബ്രഹാം, നോബിൻ ഫിലിപ്പ്, ബിന്ദു മനോജ്‌, മേരി ലിറ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവാനിയ ക്വിസ് സീസൺ 8 ( സീനിയേഴ്സ് ) മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.