യുഎഇയില്‍ കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു

യുഎഇയില്‍ കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു

ദുബായ്-അബുദബി:
രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ ചൊവ്വാഴ്ച രാവിലെ കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ജനങ്ങള്‍ ജാഗ്രത പുലർത്താന്‍ റെഡ്- യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. കാഴ്ചപരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രതവേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും കടുത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. വാഹനഗതാഗതം മന്ദീഭവിച്ചതിനാല്‍ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. രാജ്യത്ത് താപനിലയിലും നേരിയ കുറവ് അനുഭവപ്പെട്ടു. ദുബായില്‍ 32 ഡിഗ്രി സെല്‍ഷ്യയും അബുദബിയില്‍ 31 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.