അജ്മാന്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ പെരിന്തല്‍മണ്ണ സ്വദേശി വാഹനമിടിച്ച് മരിച്ചു. പെരിന്തല്‍ മണ്ണ സ്വദേശി ശ്രീലേഷ് ഗോപാലനാണ് മരിച്ചത്. 51 വയസായിരുന്നു. സ്വകാര്യസ്ഥാപനത്തില്‍ സെയില്‍ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. അജ്മാന്‍ അമ്മാന്‍ സ്ട്രീറ്റില്‍ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീലേഷിനെ ഉടന്‍ തന്നെ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശില്‍പയാണ് ഭാര്യ. ശ്രാവണ്‍, ശ്രേയ എന്നിവരാണ് മക്കള്‍. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.