അലൈന്‍: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴയും ശക്തമായ മഴയും ആലിപ്പഴവർഷവും. കാഴ്ചപരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രതപാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെലീഹ-ഫിലി റോഡില്‍ അതിശക്തമായ മഴ പെയ്തു.
കലാവസ്ഥ നിരീക്ഷണകേന്ദ്രം വിവിധ ഇടങ്ങളില്‍ റെഡ്, യെല്ലോ, ഓറഞ്ച് അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഷാർജയിലെ അല്‍ മദാം, ബത്തെ, മെലീഹ മേഖലയില്‍ ശക്തമായ മഴ ലഭിച്ചു. അലൈനിലും മഴ ലഭിച്ചു. അലൈന്‍ മുനിസിപ്പാലിറ്റി കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയുടെ ദൃശ്യങ്ങള്‍ സ്റ്റോം സെന്‍റർ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.