സൗദി അറേബ്യ: എണ്ണ ഉല്‍പാദനം വർദ്ധിപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് ഒപെക് രാജ്യങ്ങള്‍.
ആഗോള വിപണിയില്‍ എണ്ണ ആവശ്യകത വർദ്ധിക്കാത്ത സാഹചര്യത്തില്‍ ഉല്‍പാദനം വർദ്ധിപ്പിക്കേണ്ടെന്നാണ് വിലയിരുത്തല്‍. ഇതോടെ ആഗോള വിപണിയില്‍ എണ്ണ വിലയില്‍ നേരിയ വർദ്ധനവ് രേഖപ്പെടുത്തി.
ആഗോള വിപണിയില്‍ ബാരലിന് 94 ഡോളറാണ് വില. ഒക്ടോബർ വരെ നിലവിലെ അവസ്ഥ തുടരുമെന്ന് ഒപെക് രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിപണി വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം, കുറഞ്ഞ പണ ലഭ്യത, ഇടപാടുകളുടെ കാര്യക്ഷമത, വിപണിയിലെ ലഭ്യത തുടങ്ങിയവയെല്ലാം വിലയിരുത്തിയാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനം.
അതേസമയം അമേരിക്കയുടെ എണ്ണ കരുതല്‍ ശേഖരം ഇടിഞ്ഞതായാണ് റിപ്പോർട്ടുകള്‍. റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയ്ക്ക് ഡിസംബർ മുതല്‍ കൂടുതല്‍ വിലക്കേർപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറെടുക്കുന്നതും വിപണിയില്‍ പ്രതിഫലിക്കും.