നോയിഡ: ജോലി ചെയ്തിട്ടും കൂലി നല്‍കാതിരുന്നതിന് മുതലാളിയുടെ ഒരു കോടി രൂപ വില വരുന്ന ബെന്‍സ് കത്തിച്ച് തൊഴിലാളി. നോയിഡ സെക്ടര്‍ 45 ലാണ് സംഭവം നടന്നത്. ഇന്ത്യൻ സ്വദേശിയായ റൺവീറാണ് കാർ കത്തിച്ചത്. രൺവീറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബെന്‍സ് ഉടമയുടെ വീട്ടില്‍ ടൈല്‍സ് ജോലിക്കെത്തിയതായിരുന്നു രണ്‍വീര്‍. ജോലി പൂര്‍ത്തിയാക്കിയിട്ടും മുതലാളി പണം നല്‍കാതിരുന്നതാണ് യുവാവിനെ ചൊടിപ്പിച്ചത്. രണ്ട് ലക്ഷത്തോളം രൂപയാണ് യുവാവിന് മുതലാളി നല്കാനുണ്ടായിരുന്നത്.
ഞായറാഴ്ച മുതലാളിയുടെ വീട്ടിലെത്തി റൺവീർ പെട്രോൾ ഉപയോഗിച്ച് കാർ കത്തിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് കാർ കത്തിച്ചത് രൺവീർ ആണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.
റൺവീറിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ഉടമയും കുടുംബവും രംഗത്തെത്തിയത്. 12 വർഷമായി റൺവീർനെ അറിയാമെന്നും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് കണ്ടിരുന്നത് എന്നും പണി കഴിഞ്ഞ ഉടനെ തന്നെ കൂലി നൽകിയിരുന്നെന്നും കുടുംബത്തിലെ അംഗമായ ആയുഷ് പറഞ്ഞു.