ദുബായ്: യുഎഇയില്‍ ഇന്ന് 434 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 361 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18065 ആണ് സജീവ കോവിഡ് കേസുകള്‍. 244,458 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 434 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 1,021,625 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,001,218 പേർ രോഗമുക്തരായി. 2342 പേരാണ് മരിച്ചത്.