ദുബായ്: യുഎഇയില്‍ ഇന്ന് 441 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 412 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.18,094 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍.246,392 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 441 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 1,022,066 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,001,630 പേർ രോഗമുക്തി നേടി. 2341 പേരാണ് മരിച്ചത്. 187.5 ദശലക്ഷം കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്.