റിയാദ്: ഇന്ത്യന്‍ വാണിജ്യ വ്യവസായമന്ത്രി പീയൂഷ് ഗോയല്‍ രണ്ട് ദിവസത്തെ സന്ദശനത്തിനായി സൗദി അറേബ്യയിലെത്തി. സൗദി വാണിജ്യ മന്ത്രി ഡോ മാജി ബിന്‍ അബ്ദുളള അല്‍ഖസബിയുമായി അദ്ദേഹം കൂടികാഴ്ച നടത്തി.വിനോദമേഖലയില്‍ അടക്കം ഇന്ത്യയും സൗദി തമ്മിലുളള സാമ്പത്തിക സഹകരണം ഊട്ടിയുറപ്പിക്കുന്നത് ചർച്ചയില്‍ വിഷയമായി.
മന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി സഹകരണവും പങ്കാളിത്തവും പുതിയ തലങ്ങളിലേക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.
ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ സമിതിയുടെ മന്ത്രിതലയോഗത്തില്‍ പങ്കെടുക്കാനായാണ് കേന്ദ്രമന്ത്രി സൗദി അറേബ്യയില്‍ എത്തിയത്.