ഫുജൈറയില്‍ ശക്തമായ മഴ പെയ്തു

ഫുജൈറയില്‍ ശക്തമായ മഴ പെയ്തു

ഫുജൈറ: മസാഫി തൗബാന്‍ റോഡില്‍ മൈദാഖില്‍ ശക്തമായ മഴ പെയ്തു. മഴയോടൊപ്പം ആലിപ്പഴ വർഷവുമുണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ രാവിലെയോടെ കിഴക്കന്‍ മേഖലയില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ടതോടെ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

ആലിപ്പഴ വർഷം ആസ്വദിക്കുന്ന രണ്ട് പേരുടെ വീഡിയോ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ സമൂഹമാധ്യമമായ സ്റ്റോം സെന്‍റർ പോസ്റ്റ് ചെയ്തിരുന്നു. സഞ്ചരിച്ച വാഹനം റോഡ് അരികില്‍ നിർത്തി മഴയും ആലിപ്പഴ വർഷവും ആസ്വദിക്കുകയാണ് വീഡിയോയില്‍ ഇരുവരും.
മഴ ശക്തമായതോടെ മേഖലയില്‍ ഓറഞ്ച് യെല്ലോ അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്.

https://twitter.com/Storm_centre/status/1572215438712639490?s=20&t=lB-Q9dzSB73bpVyYfk7IYw

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.