ദുബായ്: യുഎഇയില്‍ ഇന്ന് 372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 353 പേരാണ് രോഗമുക്തി നേടിയത്. 233095 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഇതുവരെ 10,24,457 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 10,03,764 പേർ രോഗമുക്തി നേടി. 2342 പേരാണ് മരിച്ചത്.