റാസല്‍ ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് സർവ്വീസ് ആരംഭിച്ച് ഇന്‍ഡിഗോ. റാസല്‍ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കുളള സർവ്വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 625 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഇന്‍ഡിഗോ സേവനം ആരംഭിക്കുന്ന യുഎഇയിലെ നാലാമത്തെ വിമാനത്താവളമാണ് റാസല്‍ഖൈമ വിമാനത്താവളം.
ആദ്യ വിമാനത്തെ സ്വീകരിക്കാന്‍ റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖർ അല്‍ ഖാസിമി, വിമാനത്താവള ചെയർമാന് എഞ്ചിനീയർ ഷെയ്ഖ് സാലെം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, സിഇഒ അറ്റനാസിയോസിസ് ടൈറ്റോനിസ് തുടങ്ങിയവർ എത്തിയിരുന്നു. ഇന്‍ഡിഗോ സിഇഒ പീറ്റർ എല്ബേഴ്സുള്പ്പടെ 180 യാത്രാക്കാരുമായാണ് വിമാനം മുംബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എത്തിയത്.
ഇന്‍ഡിഗോയ്ക്ക് ഇന്ത്യയില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 12 ഇടങ്ങളില്‍ നിന്നും അബുദബിയിലേക്ക് 8 ഇടങ്ങളില്‍ നിന്നും ഷാർജയിലേക്ക് മൂന്നിടങ്ങളില്‍ നിന്നും സർവ്വീസുണ്ട്.