ലണ്ടൻ: പ്രൊഫഷണൽ ടെന്നിസിൽ ഇതിഹാസ താരം റോജർ ഫെഡറർക്ക് അവസാന മത്സരത്തിൽ തോൽവിയോടെ മടക്കം. ലേവർ കപ്പിൽ ഫെഡറൽ – നദാൽ സഖ്യം ഫ്രാൻസിന്റെ തിയോഫ- ജാക്സോഖ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. റോജർ ഫെഡററുടെ 24 വർഷം നീണ്ടുനിന്ന ടെന്നീസ് കരിയറിനാണ് ഇതോടെ അവസാനമായത്.
ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ റോജര്‍ ഫെഡറര്‍ നേരത്തെ അറിയിച്ചിരുന്നു. 20 ഗ്രാൻസ്ലാം കിരീടങ്ങളാണ് കരിയറില്‍ ഫെഡററുടെ നേട്ടം. ഗ്രാൻസ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും ഉയര്‍ത്തി. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.