തിരുവനന്തപുരം: സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ഒക്ടോബർ 15 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 10 -ന് മുൻപ് എൻബിഎഫ്സി - യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക് 0471-2770534 / 8592958677 നമ്പറിലോ [email protected] / [email protected] എന്നീ ഈമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം.