ഒമാനിലെ ദേശീയ മ്യൂസിയം സന്ദർശിച്ച് യുഎഇ രാഷ്ട്രപതി

ഒമാനിലെ ദേശീയ മ്യൂസിയം സന്ദർശിച്ച് യുഎഇ രാഷ്ട്രപതി

സലാല: രണ്ട് ദിവസത്തെ ഹൃസ്വ സന്ദർശനത്തിനായി ഒമാനിലെത്തിയ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒമാനിലെ ദേശീയ മ്യൂസിയം സന്ദർശിച്ചു. ഒമാനിലെ ജനങ്ങളുടെ കലാവൈദഗ്ധ്യത്തിന്‍റെ നേർകാഴ്ചയാണ് മ്യൂസിയമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ സംസ്കാരസമ്പന്നതയും ചരിത്രവും മ്യൂസിയത്തില്‍ കാണാം, ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

റോയല്‍ ഒപേര ഹൗസിലൊരുക്കിയ കലാവിരുന്നിലും അദ്ദേഹം പങ്കെടുത്തു. റോയല്‍ ഒമാന്‍ സിംഫണി ഓർക്കസ്ട്രയുടെ പ്രകടനം ആസ്വദിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ട്വിറ്ററില്‍ അദ്ദേഹം പ്രതികരിച്ചു. കലാകാരന്മാർക്ക് അഭിനന്ദനമറിയിച്ച ഷെയ്ഖ് മുഹമ്മദ് മേഖലയിലെ സംഗീതത്തിനും സംസ്കാരത്തിനും രാജ്യം നല്‍കുന്ന സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും പറഞ്ഞു.

വിവിധ മേഖലകളില്‍ വിശാലമായ ചർച്ച നടത്തനാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഷെയ്ഖ് മുഹമ്മദ് ഒമാനിലെത്തിയത്. രാഷ്ട്രപതി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം ഒമാനിലെത്തിയത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി മസ്കറ്റിലെ അല്‍ ആലം കൊട്ടാരത്തില്‍ അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.