ദുബായ്: എക്സ്പോ 2020യില്‍ സന്ദർശകരെ ഏറ്റവുമധികം ആകർഷിച്ച അല്‍ വാസല്‍ ഡോം എക്സ്പോ സിറ്റിയിലും തിളങ്ങും. വൈകുന്നേരങ്ങളില്‍ സന്ദർശകർക്കായി അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും സംഗീതവുമായി മാസ്മരിക പ്രകടനമാണ് അല്‍ വാസല്‍ ഡോമില്‍ അരങ്ങേറുക.
എക്സ്പോ സിറ്റി ഔദ്യോഗികമായി തുറന്ന ഇന്ന് (ഒക്ടോബർ ഒന്ന്) മുതല്‍ അല്‍ വാസല്‍ ഡോമില്‍ അല്‍ വാസലിന്റെ പുനരുജ്ജീവനം (അവേക്കണിംഗ് ഓഫ് അൽ വാസല്‍) ആസ്വദിക്കാം. വൈകീട്ട് 6.15 നാണിത്.
ബുധനാഴ്ച മുതല്‍ ഞായറാഴ്ചവരെ ആഴ്ചയില്‍ അഞ്ച് വൈകുന്നേരങ്ങളിലാണ് ഷോ അരങ്ങേറുക. പ്രവേശനം സൗജന്യമാണ്. എക്സ്പോ സിറ്റിയില്‍ സന്ദർശകർക്ക് സൗജന്യമായി ആസ്വദിക്കാനാകുന്ന ഇടം കൂടിയാണ് അല്‍ വാസല്‍ ഡോം.