ഷാർജ: നബിദിനത്തോട് അനുബന്ധിച്ച് ഷാർജയില്‍ സൗജന്യപാർക്കിംഗ് പ്രഖ്യാപിച്ചു. പണം കൊടുത്ത് പാർക്ക് ചെയ്യുന്ന, നീല നിറമുളള അടയാള ബോർഡുകള്‍ ഉളള 7 മേഖലകളില്‍ ഒഴികെ നാളെ (ഒക്ടോബർ എട്ട്) പൊതുപാർക്കിംഗ് സൗജന്യമായിരിക്കുമെന്നാണ് ഷാർജ റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചിട്ടുളളത്. നേരത്തെ അബുദബിയും ശനിയാഴ്ച എമിറേറ്റില്‍ പാർക്കിംഗ് ഫീസും ടോളും ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിരുന്നു. ദുബായില്‍ ഇതുവരെയും അറിയിപ്പ് വന്നിട്ടില്ല.