വെനസ്വേലയില്‍ മണ്ണിടിച്ചിലില്‍ 22 മരണം: 50ലേറെ പേരെ കാണാതായി; വന്‍ നാശനഷ്ടം

വെനസ്വേലയില്‍ മണ്ണിടിച്ചിലില്‍ 22 മരണം: 50ലേറെ പേരെ കാണാതായി; വന്‍ നാശനഷ്ടം

വെനസ്വേല: വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 50ലധികം പേരെ കാണാതായി. കനത്ത മഴയില്‍ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മധ്യ വെനസ്വേലയിലാണ് സംഭവം. രാജ്യത്ത് 30 വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്.

വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന് സന്ദര്‍ശിച്ചു. കാണാതായവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അവര്‍ പറഞ്ഞു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. 52 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

ആയിരത്തോളം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് ആഭ്യന്തര, നീതിന്യായമന്ത്രി റെമിജിയോ സെബല്ലോസ് ഇച്ചാസോ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.